തിരുവനന്തപുരത്ത് 200 ഗ്രാം എം ഡി എം എ യുമായി രണ്ടുപേർ പിടിയിൽ

31

തലസ്ഥാനത്ത് വില്‍ക്കാന്‍ കൊണ്ടുവന്ന 200 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ സിറ്റി ഡാന്‍സാഫ് സംഘം പിടികൂടി. വലിയതുറ സ്വദേശികളായ കിഷോര്‍ ബാബു, ഹെന്‍ട്രി മോര്‍ച്ച്‌ എന്നിവരാണ് പിടിയിലായത്.

ഓരോ പ്രാവശ്യം ബെംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് എത്തിക്കുമ്പോഴും ക്യാരിയര്‍മാ ര്‍ക്ക് വന്‍തോതില്‍ പണവും മയക്കുമരുന്നും പ്രതിഫലമായി ലഭിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രധാന ഏജന്റിനെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി. ഡാന്‍സാഫ് കൈമാറിയ പ്രതികളെ കരമന പൊലിസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.

ബെംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. തലസ്ഥാനത്തെ ഒരു പ്രധാന ഏജന്റിന്റെ സഹായികളാണ് ഇവരുവരും.

NO COMMENTS

LEAVE A REPLY