തിരുവനന്തപുരം : കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ചുവപ്പുമേഖലയായി പ്രഖാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ പോലീസ് ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കോസ്റ്റൽ സെക്യൂരിറ്റി വിഭാഗം എ.ഡി.ജി.പി കെ.പദ്മകുമാറിനെ നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ഇടുക്കി ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ദക്ഷിണ മേഖല ഐ.ജി ഹർഷിത അട്ടല്ലൂരിയെയും നിയോഗിച്ചിട്ടുണ്ട. കെ എ പി അഞ്ചാം ബറ്റാലിയൻ കമാണ്ടന്റ് ആർ. വിശ്വനാഥിനെ കോട്ടയത്തും കെ എ പി ഒന്നാം ബറ്റാലിയൻ കമാണ്ടന്റ് വൈഭവ് സക്‌സേനയെ ഇടുക്കിയിലും സ്‌പെഷ്യൽ ഓഫീസർമാരായി ഇന്നലെ നിയോഗിച്ചിരുന്നു.