അലഹാബാദ്: അലഹാബാദിലെ കശാപ്പ് ശാലകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു ദിവസം പിന്നിടുമ്പോഴാണ് നിര്‍ണായക ഉത്തരവ്. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്നവയാന്ന് ആരോപിച്ചാണ് അലഹാബാദ് നഗര്‍ നിഗം അധികൃതര്‍ കശാപ്പ് ശാലകള്‍ക്ക് അടച്ചു പൂട്ടല്‍ നോട്ടീസ് നല്‍കിയത്. യു പിയിലെ മുഴുവന്‍ കശാപ്പ് ശാലകളും അടച്ചു പൂട്ടുമെന്ന് ബി ജെ പി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പശു സംരക്ഷണത്തെ പിന്തുണയ്ക്കുന്ന നേതാവാണ്. രാജ്യത്ത് ഏറ്റവുമധികം മാംസ ഉല്‍പ്പാദനം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്.