പാലക്കാട്: ചെക്പോസ്റ്റില്‍ കൈക്കൂലി വാങ്ങിയ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പന്‍റ് ചെയ്തു. ഗോപാലപുരം വാണിജ്യനികുതി ചെക്പോസ്റ്റിലെ ക്ലര്‍ക്ക് ശിവദാസന്‍, ചെക്പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ ആര്‍ ബിനു എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഇവര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. വാണിജ്യനികുതി വകുപ്പ് ജോയിന്റ് കമ്മീഷണറാണ് നടപടിക്ക് ഉത്തരവിട്ടത്. കര്‍ശന നടപടി സ്വീകരിക്കാന്‍ ധനമന്ത്രി തോമസ് ഐസക് നിര്‍ദ്ദേശം നല്‍കിയിരുന്നു.