ജമ്മുകാശ്മീരിൽ ഏറ്റുമുട്ടല്‍ ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

151

കുപ്വാര : ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കുപ്വാരയിലെ ചെക്ക് പോസ്റ്റിനടുത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ലോലാബ് വാലിയിലെ പട്രോൾ ഡ്യൂട്ടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

NO COMMENTS