രണ്ട് ടിപ്പര്‍ ലോറികള്‍ പിടികൂടി

54

കാസറകോട് : ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറിയില്‍ നിന്നും രണ്ട് ടിപ്പര്‍ ലോറികള്‍ പിടികൂടി. മടിക്കൈ വില്ലേജിലെ മൂന്നുപെരിയയിലെ ക്വാറിയില്‍ മിന്നല്‍ പരിശോധനയ്ക്കെത്തിയ ഡെപ്യൂട്ടി കളക്ടര്‍ ടി.ആര്‍ അഹമ്മദ് കബീറിന്റെ നേതൃത്വത്തിലാണ് വണ്ടികള്‍ പിടിച്ചത്.

കെഎല്‍ 60 ഇ 9334, കെ എല്‍ 60 ഡി 1722 എന്നീ രജിസ്‌ട്രേഷന്‍ നമ്പറുകളിലുള്ള വാഹനങ്ങള്‍ കസ്ററഡിയിലെടുത്ത ശേഷം ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ എത്തിച്ചു.

NO COMMENTS