കോഴിക്കോട് : കോഴിക്കോട് രണ്ടുവയസ്സുകാരന്‍ മരിച്ചത് ഷിഗല്ലെ വൈറസ് ബാധിച്ചല്ലെന്ന് പരിശോധനാഫലം. മണിപ്പാൽ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. രോഗലക്ഷണങ്ങളിൽ നിന്ന് ഷിഗെല്ല ആണെന്നായിരുന്നു പ്രാഥമിക നിഗമനം. പരിശോധന ഫലം നെഗറ്റീവ് ആയതിനെത്തുടർന്നാണ് ഇതിനെ സംബന്ധിച്ച് ഇപ്പൊൾ വ്യക്തത ലഭിച്ചിരിക്കുന്നത്.