കോയമ്ബത്തൂര്‍: തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ രണ്ടു ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കോയമ്ബത്തൂര്‍ സിറ്റി കോളജ് ബിഎസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ഥി പ്രഗതിയെയാണ് (19) കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ദിണ്ടിഗല്‍ സ്വദേശിയായ പ്രഗതി രണ്ടു ദിവസം മുമ്പ് വീട്ടിലേക്ക് പോയതായിരുന്നു.
ഹോസ്റ്റലില്‍നിന്നും വീട്ടിലേക്കുപോയ പ്രഗതിയെക്കുറിച്ച് പിന്നീട് വിവരമില്ലായിരുന്നു. കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. ലൈംഗീക പീഡനത്തിനു ഇരയായിട്ടുണ്ടോയെന്ന വിവരം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ പറയാന്‍ സാധിക്കുവെന്ന് പോലീസ് അറിയിച്ചു.
വരുന്ന ജൂണ്‍ 13 ന് പ്രഗതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. മൃതദേഹം നദിയരികില്‍ കണ്ടതിനെ തുടര്‍ന്ന് വഴിയാത്രക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്.