വീട്ടമ്മയുടെ കൊലപാതകത്തില്‍ അയല്‍വാസികളായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.

188

തിരുവനന്തപുരം – തിരുവനന്തപുരത്തെ വട്ടപ്പാറയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ അയല്‍വാസികളായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. സാജന്‍, സന്ദീപ് എന്നിവരാണ് മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയത്. മൂന്ന് മാസം മുമ്ബാണ് വട്ടപ്പാറ പന്നിയോട് സ്വദേശിയായ സുശീല(65)യെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.

12 വര്‍ഷങ്ങളായി ഇവര്‍ ഒറ്റക്കാണ് താമസം. ഇവരുടെ രണ്ട് ആണ്‍മക്കള്‍ മറ്റ് സ്ഥലങ്ങളിലാണ് താമസം. ഫോണില്‍ വിളിച്ചിട്ടുകിട്ടാത്തതിനാല്‍ മകന്‍ വന്ന് പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വട്ടപ്പാറ പൊലീസിലറിയിക്കുകയായിരുന്നു.

പൊലീസെത്തി പൂട്ടുപൊളിച്ചാണ് വീട്ടിനകത്ത് കയറിയത്. ഏകദേശം നാല് ദിവസത്തെ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസും റൂറല്‍ ഷാഡോ പൊലീസും ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്നത്.

NO COMMENTS