ഇടുക്കി: ഇലവീഴാപൂഞ്ചിറയ്ക്കു സമീപം കട്ടിക്കയത്തില്‍ കുളിക്കാനിങ്ങിയ യുവാക്കള്‍ മുങ്ങി മരിച്ചു. ചേര്‍ത്തല കൊക്കോതമംഗലം സ്വദേശികളായ ശ്യാം (22), റോജിന്‍ ( 22) എന്നിവരാണ് മരിച്ചത്. രണ്ട് പേരുടേയും മൃതദേഹങ്ങള്‍ ഈരാറ്റുപേട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.