കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ നിന്നും ദുബൈയിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി. വിമാനത്താവളത്തില്‍ ടേക്ക് ഓഫിനായി റണ്‍വേയിലൂടെ ഓടുന്നതിനിടയിലായിരുന്നു പിന്‍ചക്രം പൊട്ടിയത്. രാവിലെ 11:30ന് സര്‍വ്വീസ് നത്തുന്ന കോഴിക്കോട്-ദുബൈ AI 937 വിമാനത്തിന്റെ ചക്രമാണ് പൊട്ടിയത്. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 178 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ടയര്‍ പൊട്ടിയതിന്റെ കാരണങ്ങളെക്കുറിച്ച് എയര്‍പോര്‍ട്ട് അതോറിററി അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ദില്ലിയിലേക്കുള്ള ഇന്‍ഡിഗോ വിമാനവും സ്പൈസ് ജെറ്റിന്റെ ദുബൈ വിമാനവും എയര്‍ ഇന്ത്യ എക്സിപ്രസ്സിന്റെ ഗള്‍ഫ് മേഖലയിലേക്കുള്ള രണ്ടു വിമാനങ്ങളും വൈകിയാണ് പുറപ്പെട്ടത്.