തിരുവനന്തപുരം: നോവലിസ്റ്റും കഥാകൃത്തുമായ യു.കെ കുമാരന് ഈ വര്‍ഷത്തെ വയലാര്‍ പുരസ്കാരം. ‘തക്ഷന്‍കുന്ന് സ്വരൂപം’ എന്ന നോവലിനാണ് അവാര്‍ഡ്. എം.കെ. സാനു, സേതു, മുകുന്ദന്‍, കടത്തനാട് നാരായണന്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ 27നാണ് പുരസ്കാരദാനം.ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഈ കൃതിക്ക് ചെറുകാട് അവാര്‍ഡും ബഷീര്‍ സ്മാരക പുരസ്കാരവും ലഭിച്ചിട്ടുണ്ട്.യു.കെ കുമാരന്റെ’പോലീസുകാരന്റെ പെണ്‍മക്കള്‍’ എന്ന ചെറുകഥാ സമാഹാരത്തിന് 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.