ജനീവ • യുഎസിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പില്‍ ജയിച്ചു പ്രസിഡന്റായാല്‍ ലോകം അപകടത്തിലാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഹൈക്കമ്മിഷണര്‍ അഭിപ്രായപ്പെട്ടു. യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ സെയ്ദ് റാദ് അല്‍ഹുസൈനാണു വാര്‍ത്താസമ്മേളനത്തില്‍ ഡോണള്‍ഡ് ട്രംപിനോടുള്ള തന്റെ എതിര്‍പ്പു തുറന്നു പറഞ്ഞത്.
ഡോണള്‍ഡ് ട്രംപിന്റെ അഭിപ്രായങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്നും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപിനെ സെയ്ദ് നേരത്തേ ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ തുടങ്ങിയവരോട് ഉപമിച്ചിരുന്നു. എന്നാല്‍ ഈ അഭിപ്രായങ്ങളോട് യുഎന്നിലെ റഷ്യയുടെ സ്ഥാനപതി വൈറ്റലി ചുര്‍ക്കിന്‍ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു.