അന്റോണിയോ ഗുട്ടെറസിനെ യുഎന്‍ സെക്രട്ടറി ജനറലായി തിരഞ്ഞെടുത്തു

214

ന്യൂയോര്‍ക്ക് • പോര്‍ചുഗല്‍ മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസിനെ യുഎന്‍ സെക്രട്ടറി ജനറലായി തിരഞ്ഞെടുത്തു. യുഎന്‍ പൊതുസഭയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.ഗുട്ടെറസിന്റെ പേരു പൊതുസഭയുടെ അംഗീകാരത്തിനു സമര്‍പ്പിക്കാന്‍ 15 അംഗ രക്ഷാസമിതി നേരത്തേ തീരുമാനിച്ചിരുന്നു.ബാന്‍ കി മൂണിനു പിന്നാലെ സെക്രട്ടറി ജനറലാകുന്ന ഗുട്ടെറസിന്റെ ഔദ്യോഗിക കാലാവധി 2017 ജനുവരി ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെയായിരിക്കും. യുഎന്നിന്റെ ഒന്‍പതാമത്തെ ജനറല്‍ സെക്രട്ടറിയാകുന്ന അറുപത്തേഴുകാരനായ അദ്ദേഹം 1995 മുതല്‍ 2002 വരെ പോര്‍ചുഗല്‍ പ്രധാനമന്ത്രിയായിരുന്നു. 2005 മുതല്‍ 2015 വരെ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മിഷണറായി സേവനമനുഷ്ഠിച്ചു.

NO COMMENTS

LEAVE A REPLY