ഉത്തർപ്രദേശിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

228

ന്യൂഡ‍ല്‍ഹി: ഉത്തർപ്രദേശിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. വാരാണസി മേഖലയിൽ സീറ്റ് ഉറപ്പാക്കാൻ മണ്ഡലത്തിൽ തങ്ങി തുടർച്ചയായി മൂന്ന് ദിവസമാണ് പ്രധാനമന്ത്രി പ്രചാരണം നടത്തിയത്. അഖിലേഷ് രാഹുൽ സഖ്യത്തിന്റെ പ്രചാരണവും ശ്രദ്ധേയമായിരുന്നു. സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് അഞ്ചാം ഘട്ടത്തിൽ മാറ്റിവച്ച അലാപൂർ മണ്ഡലത്തിലെ വോട്ടെടുപ്പ് നാളെ നടക്കും..മണിപ്പൂർ നിയസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പും ഇന്ന് നടക്കും. മുഖ്യമന്ത്രി ഇബോബി സിംഗ്, ഇറോം ശർമ്മിള എന്നിവർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. മണിപ്പൂർ നിയസഭയിലേക്ക് അവസാനഘട്ടതെരഞ്ഞെടുപ്പും ഇന്ന് നടക്കും. ഏഴ് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെയാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി ഇബോബി സിംഗ്, ഇറോം ശർമ്മിള എന്നിവർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.

NO COMMENTS

LEAVE A REPLY