കാന്‍പുര്‍ • ഉത്തര്‍പ്രദേശില്‍ കാന്‍പുര്‍ ജില്ലയിലെ പുഖ്റായനു സമീപം ഇന്‍ഡോര്‍-പട്ന എക്സ്പ്രസ് പാളം തെറ്റി മരിച്ചവരുടെ എണ്ണം 133 ആയി. ഇരുനൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു. പരിക്കേറ്റവരില്‍ എഴുപതോളം പേര്‍ അതീവഗുരുതരനിലയില്‍ തുടരുകയാണ്. ട്രെയിനിന്‍റെ 14 ബോഗികളാണ് പാളം തെറ്റിയത്. മധ്യപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരിലേറെയുമെന്ന് അധികൃതര്‍ അറിയിച്ചു. റെയില്‍വേ സ്റ്റേഷനുകളില്‍ പരിക്കേറ്റവരെ ബന്ധുക്കള്‍ക്കു തിരിച്ചറിയാന്‍ ഹെല്‍പ് ഡെസ്കുകള്‍ തുറന്നിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പുക്രായനില്‍ അപകടമുണ്ടായത്. അപകട കാരണത്തെക്കുറിച്ച് വ്യക്തതയില്ല. നാലു എസി ബോഗികള്‍ പൂര്‍ണമായി തകര്‍ന്നു. പൊലീസിന്‍റെയും നാട്ടുകാരുടെയും ദേശീയ ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ റെയില്‍വേമന്ത്രി സുരേഷ് പ്രഭു ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തെത്തുടര്‍ന്ന് ബിഹാര്‍, മധ്യപ്രദേശ്, ദില്ലി എന്നിവിടങ്ങളില്‍നിന്നും കാണ്‍പൂര്‍ വഴി കടന്നുപോകുന്ന ട്രെയിനുകളില്‍ ചിലത് റദ്ദാക്കുകയും മറ്റു ചിലത് വഴി തിരിച്ചുവിടുകയും ചെയ്തു.