അമേരിക്കയുമായുള്ള മുഖ്യ പ്രതിരോധ പങ്കാളിയെന്ന പദവിക്ക് പിന്നാലെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയുടെ പ്രതിരോധ സാങ്കേതിക വിദ്യയില്‍ 99 ശതമാനവും ഇനി ഇന്ത്യക്ക് കൂടി ലഭ്യമാകും. അമേരിക്കയുമായി പ്രതിരോധ കരാര്‍ ഒപ്പുവെയ്ക്കുന്നതിന് തുല്യമായ പദവിയായിരിക്കും ഇനി ഇന്ത്യയ്ക്ക് ലഭിക്കുകയെന്ന് ഒബാമ ഭരണകൂടത്തിലെ ഒരു പ്രധാനിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസുമായി സൈനിക സഹകരണത്തിന് കരാറിലേര്‍പ്പെട്ടിട്ടുള്ള രാജ്യങ്ങള്‍ക്കല്ലാതെ ലോകത്ത് ഇത്തരത്തില്‍ അമേരിക്ക, പ്രതിരോധ സാങ്കേതിക വിദ്യകള്‍ കൈമാറുന്ന ഒരേ ഒരു രാജ്യമായി മാറും ഇന്ത്യ. നേരത്തെ ആഴ്ചകള്‍ക്ക് മുമ്ബ് വൈറ്റ് ഹൗസില്‍ ഒബാമയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഇന്ത്യയെ അമേരിക്കയുടെ മുഖ്യ പ്രതിരോധ പങ്കാളിയെന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഇത് വെറുമൊരു ആലങ്കാരിക പദവി മാത്രമല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഒരു ശതമാനത്തില്‍ താഴെ വരുന്ന വിവരങ്ങള്‍ മാത്രമായിരിക്കും ഇന്ത്യയ്ക്ക് ലഭ്യമാല്ലാതാവുക. എന്നാല്‍ ഇത് ഇന്ത്യക്ക് മാത്രമായി നിഷേധിക്കുന്നതല്ലെന്നും അമേരിക്കയുടെ നയമനുസരിച്ച് ലോകത്ത് മറ്റൊരു രാജ്യവുമായും പങ്ക് വെയ്ക്കാന്‍ പാടില്ലാത്തവ മാത്രമായിരിക്കും ഇത്തരത്തില്‍ തടയപ്പെടുന്നതെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണില്‍ ഇന്ത്യ റാപിഡ് റിയാക്ഷന്‍ റിലേഷന്‍ഷിപ്പ് സെല്‍ ആരംഭിക്കും. മറ്റൊരു രാജ്യത്തിനായും ഇത്തരമൊരു സംവിധാനം നിലവിലില്ല.
daily hunt