യുഎഇ ഭക്ഷണ പദ്ധതി : 22 കോടി രൂപ സഹായം പ്രഖ്യാപിച്ച് എം.എ യൂസഫലി

21

ദുബായ് : റമദാന്‍ കാലയളവിലെ ഏറ്റവും വലിയ സുസ്ഥിര ഭക്ഷ്യസഹായ ക്യാംപെയിനിലേക്ക് 10 ദശലക്ഷം ദിര്‍ഹം സംഭാവന പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരി യുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ആരംഭിച്ച 1 ബില്യൺ (നൂറ് കോടി) ഭക്ഷണസംഭാവന ക്യാംപെയിനിലേയ്ക്കാണ് യൂസഫലിയുടെ അകമഴിഞ്ഞുള്ള സംഭാവന. അഞ്ച് വര്‍ഷം കൊണ്ടാണ് സംഭാവന നല്‍കുക.

ലോകമെമ്പാടുമുള്ള നിരാലംബരായ ജനങ്ങളെ സഹായിക്കാനും പട്ടിണിക്കെതിരെ പോരാടാനും ഫലപ്രദമായ പരിപാടികൾ നടപ്പിലാക്കാനും ലക്ഷ്യമിടുന്നതാണ് 1 ബില്യണ്‍ മീല്‍സ് ക്യാംപെയിന്‍. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സാണ് ക്യാംപെയിന്‍ സംഘടിപ്പിക്കുന്നത്.

മാനുഷികതയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇയെ ശക്തിപ്പെടുത്തുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കാനുള്ള തന്‍റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് 1 ബില്യൺ മീൽസ് എൻഡോവ്‌മെന്റ് കാമ്പെയ്‌നിലേയ്ക്കുള്ള സംഭാവനയെന്ന് യൂസഫലി പറഞ്ഞു.

ക്യാംപെയിനിലേക്ക് സംഭാവന നൽകുന്നതിലും, നിരാലംബര്‍ക്ക് ഭക്ഷണവും സഹായവും ഉറപ്പാക്കാന്‍ കഴിയുന്നതിലും അഭിമാനിയ്ക്കുന്നു. മാനുഷിക പ്രവർത്തനങ്ങളിൽ യുഎഇ എപ്പോഴും മുൻപന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

10 ദശലക്ഷം ഭക്ഷണം എന്നിവയിലാരംഭിച്ച മുൻകാല ഭക്ഷണ സഹായ പദ്ധതികളുടെ വിപുലീകരണമാണ് ഈ വർഷത്തെ ക്യാംപെയിൻ.

NO COMMENTS

LEAVE A REPLY