ദുബായ്: യുഎഇ ഫെഡറൽ ഗതാഗത കൗൺസിൽ പാസഞ്ചർ മിനി ബസുകളും സ്കൂൾ മിനി ബസുകളും നിരോധിക്കുന്നു. 2021 സെപ്റ്റംബർ മുതൽ വിദ്യാർഥികളെയും 2023 ജനുവരി മുതൽ യാത്രക്കാരെയും മിനി ബസിൽ കൊണ്ടുപോകുന്നതിനാണ് നിരോധനം.
ദുബായ് പോലീസ് ഓപറേഷൻസ് അഫയേഴ്സ് ഡെപ്യൂട്ടി കമാൻഡർ ജനറലും ഫെഡറൽ ഗതാഗത കൗൺസിൽ പ്രസിഡൻറുമായ മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫീനിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം.
സ്കൂൾ ബസുകളെ കടന്നുപോകുന്ന കാറുകളെ കണ്ടെത്തുന്നതിനുള്ള വാഹന നിയന്ത്രണ സംവിധാനത്തെ കുറിച്ചും കൗൺസിൽ ചർച്ച ചെയ്തെന്നാണ് വിവരം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ദുബായിലെ റോഡുകളിൽ ഉണ്ടാകുന്ന വാഹനാപകട മരണങ്ങളിൽ 32 ശതമാനത്തിന്റെ കുറവുണ്ടായതായി കൗൺസിൽ അറിയിച്ചു.
2013മുതൽ ദുബായ് പോലീസ് ഈ ആവശ്യം ഉന്നയിച്ചിരുന്നു.