കോഴിക്കോട്: മതവിദ്വേഷം പരത്തുന്ന പ്രഭാഷണം നടത്തിയ സലഫി പണ്ഡിതന് ഷംസുദീന്‍ ഫരീദ് പാലത്തിനെതിരെ യുഎപിഎ ചുമത്തി. കഴിഞ്ഞ മാസം കാസര്‍കോട് എസ്പിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു ഷംസുദീനെതിരെ കാസര്‍കോട് സ്റ്റേഷനില്‍ കേസ് എടുത്തത്. കാസര്‍കോഡ് ജില്ലാ ഗവ.പ്ലീഡറും മുസ്ലിംലീഗ് നേതാവുമായ അഡ്വ.സി ഷൂക്കൂര്‍ എസ്പിക്കു നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.പ്രഭാഷണം നടത്തിയത് കോഴിക്കോടു കാരപ്പറമ്ബിലായതിനാല് കേസ് നടക്കാവു സ്റ്റേഷനിലേക്കു കൈമാറുകയായിരുന്നു.