രാജീവ് വധക്കേസ് ; ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

157

തൃശൂര്‍ : ചാലക്കുടി രാജീവ് വധക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത അഡ്വ.സി.പി. ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഉദയഭാനുവിനെ 14 ദിവസത്തേക്ക് കോടതി നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു.കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. കൂട്ടുപ്രതികളായ ആറു പേരും റിമാന്‍ഡില്‍ തുടരുകയാണ്. ഇരിങ്ങാലക്കുട സബ് ജയിലിലാണ് ഉദയഭാനു ഇപ്പോള്‍ ഉള്ളത്.
രാജീവ് വധം നാലു പ്രതികളുടെ കയ്യബദ്ധമായിരുന്നുവെന്നും തനിക്കതില്‍ പങ്കില്ലെന്നും ഉദയഭാനു വെളിപ്പെടുത്തിയിരുന്നു.

NO COMMENTS