സര്‍ക്കാറിനെതിരെ ഇന്നു മുതല്‍ യുഡിഎഫ് സമരം

221

സര്‍ക്കാരിനെതിരെയുള്ള യുഡിഎഫ് സമരത്തിന് ഇന്ന് തുടക്കം. യു.ഡി.എഫ് എം.എല്‍.എമാരും ജനപ്രതിനിധികളും പാര്‍ട്ടി പ്രവര്‍ത്തകരും ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, കഴിഞ്ഞ ബജറ്റിലൂടെ ഭാഗപത്ര ഉടമ്പടികള്‍ക്കുള്ള രജിസ്‍ട്രേഷന്‍ ഫീസ് കൂട്ടിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ. സമരപരിപാടി രാവിലെ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

NO COMMENTS

LEAVE A REPLY