തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായുള്ള സമര പരിപാടികള്‍ക്ക് രൂപം നല്കാന് യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
തോമസ് ചാണ്ടിയുടെ രാജിയിലൂടെ സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ ഒരു പരിധി വരെ ചെറുക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതീക്ഷ. ഇതിന്റെ ഭാഗമായാണ് മന്ത്രിയുടെ രാജിക്കായുള്ള സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയുടെ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും