സര്‍വ്വകക്ഷിയോഗം പരാജയം ; യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു

201

തിരുവനന്തപുരം : ശബരിമല സര്‍വകക്ഷിയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു.
സര്‍ക്കാരിന് പിടിവാശിയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. സര്‍വകക്ഷിയോഗം പ്രഹസനമായി. സമവായത്തിനുള്ള ഒരു നീക്കവും ഉണ്ടായില്ല, സാവകാശം വേണം, ജനുവരി 22 വരെ നടപ്പക്കുന്നത് അവസാനിക്കണം, രണ്ടു നിര്‍ദ്ദശവും സര്‍ക്കാര്‍ തള്ളിയെന്ന് ചെന്നിത്തല പറഞ്ഞു. ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണിത്. സമാധാനത്തിനുള്ള ശ്രമം സര്‍ക്കാര്‍ ഇല്ലാതാക്കി. ആര്‍എസ്‌എസിന്റെയും ബിജെപിയുടേയും കയ്യാങ്കളിയ്ക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

NO COMMENTS