വോട്ട് അഭ്യര്‍ഥിക്കാന്‍ പള്ളിയിലെത്തിയ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധം.

132

കോന്നി: ഞായറാഴ്ച രാവിലെ വിവിധ പള്ളികളിലെ സന്ദര്‍ശനത്തിനു ശേഷം കൈപ്പട്ടൂര്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളിയിൽ കോന്നിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി മോഹന്‍രാജി വോട്ട് അഭ്യര്‍ഥിക്കാന്‍ എത്തിയിരുന്നു.

പള്ളിയില്‍ വിശ്വാസികളെ കണ്ട് വോട്ട് ചോദിക്കുമ്പോഴാണ് രണ്ടുപേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പള്ളിയില്‍ നിന്ന് സ്ഥാനാർഥി ഇറങ്ങിപ്പോകണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. വീണാ ജോര്‍ജ് എം.എല്‍.എയുടെ മുന്‍ ഡ്രൈവറും മറ്റൊരാളുമാണ് തനിക്കെതിരേ രംഗത്തെത്തിയതെന്ന് മോഹന്‍രാജ് പറഞ്ഞു. സി.പി.എം ഗുഢാലോചനയാണി തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പള്ളിയില്‍ വോട്ടുചോദിക്കാന്‍ പാടില്ലെന്നും മോഹന്‍രാജ് പുറത്തു പോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മോഹന്‍രാജ് പള്ളിയില്‍നിന്ന് പുറത്തുപോയി.

NO COMMENTS