മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീറും യു.ഡി.എഫ് സ്ഥാനാർത്ഥികളാകും ; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

177

മലപ്പുറം : പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാനും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. മലപ്പുറത്ത് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും യു.ഡി.എഫ് സ്ഥാനാർത്ഥികളാകും. കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിനു ശേഷമാണ് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായത്.

അർഹതയുള്ളതിനാൽ മൂന്ന് സീറ്റ് വേണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്നത്തെ ദേശീയ സാഹചര്യത്തിൽ ഭൂരിപക്ഷം സീറ്റ് കോൺഗ്രസ് നേടേണ്ടത് ബി.ജെ.പിക്കെതിരെ ഒറ്റക്കക്ഷിയാകാൻ അനിവാര്യമായതിനാൽ ലീഗ് വിട്ടുവീഴ്ച ചെയ്യുകയാണ്. പക്ഷേ, രാജ്യസഭയിൽ നേരത്തെയുണ്ടായിരുന്ന രണ്ടു സ്ഥാനങ്ങൾ ഒഴിവു വരുന്ന മുറയ്ക്ക് പുന:സ്ഥാപിക്കാൻ മുസ്ലിംലീഗ് ആവശ്യപ്പെടുകയും കോൺഗ്രസ് ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്”- ഹൈദരലി തങ്ങൾ പറഞ്ഞു. തമിഴ്‌നാട് രാമനാഥപുരത്ത് മുസ്ലിംലീഗ് സ്ഥാനാർത്ഥിയായി നവാസ് ഗനി മത്സരിക്കുമെന്നും ഹൈദരലി തങ്ങൾ അറിയിച്ചു.

NO COMMENTS