ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയായി. പതിമൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിറ്റിംഗ് എംപിയായ കെ.വി. തോമസിനെ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. കെ.വി. തോമസിനു പകരക്കാരനായി എംഎല്‍എയായ ഹൈബി ഈഡനു എറണാകുളത്ത് സീറ്റ് നല്കി.
കാസര്‍ഗോഡ് അപ്രതീക്ഷിതമായി രാജ്മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. വി. സുബരയ്യയുടെ പേരാണ് അവസാനം വരെ കേട്ടിരുന്നത്. എന്നാല്‍ മണ്ഡലം പിടിക്കാന്‍ പാര്‍ട്ടി ഉണ്ണിത്താനെ ചുമതലപ്പെടുത്തുകയായിരുന്നു. യുവാക്കള്‍ക്ക് പ്രാതിനിത്യം നല്‍കിയാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നിരിക്കുന്നത്. ഹൈബി ഈഡന്, ഡീന്‍ കുര്യക്കോസ്, ടി.എന്‍. പ്രതാപന്, രമ്യ ഹരിദാസ് തുടങ്ങിയ യുവാക്കള്‍ക്കും സീറ്റ് ലഭിച്ചു. അതേസമയം വടകര ചിത്രം വ്യക്തമായിട്ടില്ല
തിരുവനന്തുപുരം- ശശി തരൂര്‍
പത്തനംതിട്ട- ആന്റോ ആന്റണി
മവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്
ഇടുക്കി- ഡീന്‍ കുര്യാക്കോസ്
എറണാകുളം- ഹൈബി ഈഡന്
ചാലക്കുടി- ബെന്നി ബെഹനാന്
തൃശൂര്‍- ടി.എന്‍. പ്രതാപന്
ആലത്തൂര്‍- രമ്യ ഹരിദാസ്
കോഴിക്കോട്- എം.കെ. രാഘവന്
കണ്ണൂര്‍- കെ. സുധാകരന്
കാസര്‍ഗോഡ്- രാജ്മോഹന്‍ ഉണ്ണിത്താന്
പാലക്കാട്- വി.കെ. ശ്രീകണ്ഠന്