തിരുവനന്തപുരം: 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടം. എൽഡിഎഫിന്റെ അഞ്ച് സിറ്റിങ് സീറ്റുകൾ യുഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു. എൽഡിഎഫ് 15 സീറ്റിൽ വിജയിച്ചു. 11 സീറ്റിൽ യുഡിഎഫ് വിജയി ച്ചപ്പോൾ രണ്ട് സീറ്റിൽ ബിജെപി വിജയിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി.
കോതമംഗലം പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി സാബു മാധവൻ 43 വോട്ടിന് ജയിച്ചു. പത്തനംതിട്ട കല്ലൂപ്പാറ പഞ്ചായത്ത് ഏഴാം വാർഡിൽ ബി.ജെ.പി. സ്ഥാനാർഥി രാമചന്ദ്രൻ വിജയിച്ചു. 93 വോട്ടിനാണ് രാമ ചന്ദ്രന്റെ ജയം. കണ്ണൂർ ശ്രീകണ്ഠാപുരം നഗരസഭ 2300 വാർഡായ കോട്ടൂർ എൽ.ഡി.എഫ്. നിലനിർത്തി. കെ.സി. അരിതയാണ് വിജയിച്ചത്. കൊല്ലം വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുന്നിക്കോട് വാർഡിൽ എൽ.ഡി.എഫിന് ജയം. 241 വോട്ടുകൾക്ക് എൽ. ഡി. എഫിന്റെ അനിൽ കുമാർ വിജയിച്ചു. കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിൽ യു.ഡി.എഫിന് വിജയം. 15-30 വാർഡിൽ പി. മുംതാസ് 168 വോട്ടുകൾക്ക് ജയിച്ചു.
മലപ്പുറം കരുളായി പഞ്ചായത്തിലെ 1200 വാർഡ് ചക്കിട്ടാലയിൽ യു.ഡി.എഫ്. ഭരണം നിലനിർത്തി. സുന്ദരൻ കരുവിടൻ ആണ് വിജയിച്ചത്. കോട്ടയം എരുമേലി പഞ്ചായത്തിലെ അഞ്ചാം വാർഡായ ഒഴുക്കനാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. 8. കോട്ടയം വെളിയന്നൂർ പഞ്ചായത്തിലെ എഴാം വാർഡ് എൽ.ഡി.എഫ്നിലനിർത്തി. എൽ.ഡി.എഫ്. സ്ഥാനാർത്ഥി അനുപ്രിയ സോമൻ വിജയിച്ചു. 3. കോട്ടയം പാറത്തോട് 900 വാർഡ് എൽ.ഡി.എഫ്. നിലനിർത്തി. ജോസിന അന്ന ജോസ് 28 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. 10. കടപ്ലാമറ്റം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യു.ഡി.എഫ്. പിടിച്ചെടുത്തു.ഷിബു പോതമാക്കിയിലിന് 288 വോട്ടിന്റെ ഭൂരിപക്ഷം
11. കൊല്ലം കോർപറേഷൻ മീനത്തുചേരിയിൽ സി.പി.എമ്മിന്റെ സീറ്റ് ആർ.എസ്.പിയിലെ ദീപു ഗംഗാധരൻ പിടിച്ചെടുത്തു. 12. കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലെ തേവർതോട്ടത്തിൽ എൽഡിഎഫ് നിലനിർത്തി. 13. പേരാവൂർ മേൽമുരിങ്ങോടിയിൽ എൽ.ഡി.എഫിന്റെ രാഗിലാഷ് ടി വിജയിച്ചു. 14. കണ്ണൂർ മയ്യിൽ പഞ്ചായത്തിലെ വലിയോട്ട് വാർഡിൽ എൽ.ഡി.എഫിന്റെ ഇ.പി. രാജൻ വിജയിച്ചു. 15. തൃശ്ശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിന്റെ കല ടീച്ചർ
16. പാലക്കാട് ജില്ലാ പഞ്ചായത്ത് ആലത്തൂർ വാർഡിൽ എൽ.ഡി.എഫിന്റെ പി.എം. അലി വിജയിച്ചു.17. തിരുവനന്തപുരം കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് നിലക്കാമുക്കിൽ എൽ.ഡി.എഫിന്റെ ബീനാ രാജീവ് വിജയിച്ചു. 18. ആലപ്പുഴ തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ തീർമുക്കം വാർഡിൽ എൻ.ഡി.എ.വിജയിച്ചു. വി.പി. ബിനുവാണ് വിജയിച്ചത്.എൻ.ഡി.എ. വിജയിച്ചു. വി.പി. ബിനുവാണ് വിജയിച്ചത്. 19. ആലപ്പുഴ ജില്ലയിലെ എടത്വാ ഗ്രാമപഞ്ചായത്തിലെ തായങ്കരി വെസ്റ്റിൽ സ്വതന്ത്ര വിനിതാ ജോസഫ് വിജയിച്ചു. 20. തൃശ്ശൂരിലെ കടന്നാട് ഗ്രാമപഞ്ചായത്തിലെ ചിറ്റിലങ്ങാട് വാർഡിൽ എൽ.ഡി.എഫിന്റെ എം.കെ. ശശിധരൻ വിജയിച്ചു.
21. പാലക്കാട് ജില്ലയിലെ ആനക്കര ഗ്രാമപഞ്ചായത്തിലെ മലമക്കാവ് വാർഡിൽ യു.ഡി.എഫിന്റെ പി. ബഷീർ വിജയിച്ചു. 22. പാലക്കാട് ത്താല ഗ്രാമപഞ്ചായത്തിലെ വരണ്ടുകുറ്റിക്കടവ് യു.ഡി.എഫിന്റെ പി.വി. മുഹമ്മദലി വിജയിച്ചു. 23. പാലക്കാട് കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ പാടിമലയിൽ 24 പാലക്കാട്ടെ വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ കാന്തള്ളൂരിൽ എൽ.ഡി.എഫിന്റെ പി.ആർ. സുധ വിജയിച്ചു. 25. മലപ്പുറത്തെ അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ കുന്നുംപുറംവാർഡിൽ യു.ഡി.എഫിന്റെ ഫിർദൗസ് വിജയിച്ചു.
26. മലപ്പുറം ഊരകം ഗ്രാമപഞ്ചായത്ത് കൊടലിക്കുണ്ട് വാർഡിൽ യു.ഡി.എഫിന്റെ സമീറ വിജയിച്ചു. 27. മലപ്പുറം തിരുന്നാവായ പഞ്ചായത്തിലെ അഴകത്തുകളം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥി സോളമൻ വിക് സ് വിജയിച്ചു. 28. വയനാട് സുൽത്താൻബത്തേരി പാലക്കരയിൽ സ്വതന്ത്രസ്ഥാനാർഥി പ്രമോദ് കെ.എസ് വിജയിച്ചു.