കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയാറാക്കാന്‍ സംസ്ഥാന നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും.

142

തിരുവനന്തപുരം : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയാറാക്കാന്‍ സംസ്ഥാന നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരാണ് ചര്‍ച്ച നടത്തുന്നത്.ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികള്‍ നല്‍കിയ പട്ടികയും നേതാക്കളുടെ പരിഗണനയിലുള്ള പേരുകളും ചേര്‍ത്താണ് സാധ്യത പട്ടിക തയാറാക്കുന്നത്. സിറ്റിങ് എംപിമാരില്ലാത്ത മണ്ഡലങ്ങളില്‍ മൂന്നുപേരുടെ പേരുകള്‍ വച്ചാകും സാധ്യത പട്ടിക തയാറാക്കുക.

എറണാകുളം ഒഴികെയുള്ള സിറ്റിങ് എം പിമാരുടെ മണ്ഡലത്തില്‍ മറ്റ് പേരുകള്‍ നിര്‍ദേശിക്കില്ല. എറണാകുളത്ത് സിറ്റിങ് എം എല്‍ എ ഹൈബി ഈഡനേയും പരിഗണിക്കുന്നുണ്ട്.എഎംഎല്‍എമാരായ കെ മുരളീധരനേയും അടൂര്‍ പ്രകാശിനേയും വയനാട് ആറ്റിങ്ങല്‍ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്. ഇവര്‍ മത്സരിക്കണോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം ഹൈക്കമാണ്ടിന്റിറ്റേതായിരിക്കും.

ഡിസിസി അധ്യക്ഷന്‍ ടി എന്‍ പ്രതാപന്റെ പേര് തൃശൂരിലും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്റെ പേര് ചാലക്കുടിയിലും പരിഗണിക്കുന്നുണ്ട്. വി എം സുധീരന്‍ , പി സി ചാക്കോ എന്നിവരും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ആലത്തൂര്‍ , വയനാട് മണ്ഡലങ്ങളിലെ പട്ടികയിലാണ് വനിതാ പ്രാതിനിധ്യം ഉള്ളത്.

NO COMMENTS