തിരുവനന്തപുരം : വനിതാമതില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി പ്രതിപക്ഷം. യുഡിഎഫിന് വേണ്ടി കെ.സി ജോസഫ് എംഎല്‍എയാണ് നോട്ടീസ് സ്പീക്കര്‍ക്ക് കൈമാറിയത്. വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കില്ലെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉറപ്പിനു വിരുദ്ധമായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന്റെ പേരിലാണ് നോട്ടീസ്.