തൃശൂർ : കുഴൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിലെ നിത കൃഷ്ണൻ 118 വോട്ടിന് വിജയിച്ചു. വോട്ട് നില നിത ഉണ്ണികൃഷ്ണൻ (യു ഡി എഫ് 359), ജെസി പോളി ( എൽ ഡി എഫ് 241), ശൈലജ ഗോപകുമാർ (എൻ ഡി എ 168). ആകെ 1074 വോട്ടർമാരുള്ള വാർഡിൽ രണ്ടു ബൂത്തുകളിലായി 768 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
യുഡിഎഫ് അംഗമായിരുന്ന പി.ശാന്തകുമാരിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പതിനാല് അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫ് ഏഴ്, എൽഡിഎഫ് അഞ്ചു, എൻഡിഎ രണ്ട് എന്നിങ്ങനെയാണ് കക്ഷി നില.