ബാബറി മസ്ജിദ് കേസ് : കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് ഉമാഭാരതി

162

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് ഉമാഭാരതി.
ബാബറി മസ്ജിദ് കേസില്‍ വിചാരണ നേരിടാനും ജയിലില്‍ പോകാനും തയാറാണെന്നും അവര്‍ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്നും ഇന്ന് രാത്രി തന്നെ അയോധ്യയിലേക്ക് പോകുമെന്നും ഉമാഭാരതി വ്യക്തമാക്കി. ബാബറി മസ്ജിദ് കേസില്‍ വിചാരണ നേരിടണമെന്നു സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ഉമാഭാരതി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY