ഉത്തര കൊറിയക്ക് എതിരെ വീണ്ടും യുഎന്‍ ഉപരോധം

299

യുണൈറ്റഡ് നാഷന്‍: ആണവ പരിക്ഷണങ്ങളുമായി മുന്നോട്ടുപോകുന്ന ഉത്തര കൊറിയക്ക് എതിരെ വീണ്ടും യുഎന്‍ ഉപരോധം. ഉത്തര കൊറിയയുടെ കല്‍ക്കരി, ടെക്സ്റ്റയില്‍ കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള പ്രമേയം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു. എതിരില്ലാതെ 15 വോട്ടുകള്‍ക്കാണ് പ്രമേയം പാസ്സായത്. അമേരിക്ക തയ്യാറാക്കിയ കരട് പ്രമേയമാണ് സുരക്ഷാ കൗണ്‍സിലില്‍ വോട്ടിനിട്ടത്. ഈ മാസം ആദ്യം ആറാം ആണവ പരീക്ഷണം നടത്തിയ ഉത്തര കൊറിയക്ക് എതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുഎസ്, സുരക്ഷാ കൗണ്‍സിലില്‍ ആവശ്യപ്പെടുകയായിരുന്നു. ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രമേയത്തിന്റെ കരടും യുഎസ് സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന വോട്ടിംഗില്‍ ചൈനയും റഷ്യയും ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ പിന്തുണക്കുകയായിരുന്നു.

NO COMMENTS