തിരുവനന്തപുരം :ജില്ലയിൽ പൊതുനിരത്തു കളിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ അനധികൃത പരസ്യ ബോർഡുകളും ഹോർഡിംഗുകളും 28 ഫെബ്രുവരി വൈകുന്നേരത്തിനു മുൻപു നീക്കം ചെയ്യണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന സാഹചര്യത്തിലാണു തീരുമാനം.
അനധികൃത ബോർഡുകളും മറ്റു പരസ്യങ്ങളും സ്ഥാപിച്ചവർ സ്വന്തം ചെലവിൽ അവ നീക്കം ചെയ്യണം. ഇക്കാര്യം നിരീക്ഷിക്കാൻ ജില്ലാ ഇലക്ഷൻ ഓഫിസറുടേയും പൊലീസിന്റെയും നേതൃത്വത്തിൽ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.