ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റി/മുനിസിപ്പൽ കോർപറേഷൻ പരിധിയിലുള്ള അനധികൃത ബോർഡുകൾ/ബാനറുകൾ/ഹോർഡിംഗുകൾ/കൊടികൾ എന്നിവ നീക്കുന്നത് വിലയിരുത്താനുള്ള നോഡൽ ഓഫീസറായി കൊല്ലം നഗരകാര്യ വകുപ്പിലെ റീജിയണൽ ജോയിൻറ് ഡയറക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചുമതലയാണ് നൽകിയിട്ടുള്ളത്.
കൊല്ലം നഗരകാര്യ മേഖലാ ജോയൻറ് ഡയറക്ടർ ഇൻ ചാർജ് വി.ആർ. രാജുവാണ് നോഡൽ ഓഫീസർ. (ഫോൺ: 0474 2748812, മൊബൈൽ/വാട്ട്‌സ്ആപ്പ്: 9447413433, ഇ-മെയിൽ: duarklm@gmail.com. കെ.സി. അശോക്കുമാർ (സീനിയർ സൂപ്രണ്ട്) ഫോൺ: 8289892896, വി.ജി. അജയ് (ജൂനിയർ സൂപ്രണ്ട്) ഫോൺ: 9400516953 എന്നിവരാണ് അസിസ്റ്റൻറ് നോഡൽ ഓഫീസർമാർ.
പൊതുജനങ്ങൾക്ക് ഇതുസംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും നോഡൽ ഓഫീസർക്ക് നൽകാം.