ഭൂവനേശ്വര്‍: അനധികൃതമായി സമ്ബാദിച്ച പണം ഉപയോഗിച്ച് വന്‍തോതില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്ന കേസിലും വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചതിലും ബിജു ജനതാദള്‍ (ബിജെഡി) മുന്‍ എംഎല്‍എ അനം നായിക്കിനെ ഒഡീഷ വിജിലന്‍സ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു. വിജിലന്‍സിന്റെ നടപടി. അനധികൃതമായി ഒന്നര കോടി രൂപയിലധികം സ്വത്തുകള്‍ സമ്ബാദിച്ചെന്നാണ് കേസ്.
കഴിഞ്ഞയാഴ്ച നായിക്കിന്റെ നക്ഡിഗുഡയിലുള്ള മൂന്നു നില വീട്ടിലും മദന്പുര്-രാംപുരിലുള്ള ഹോട്ടലിലും അഴിമതി വിരുദ്ധ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. 3.42 കോടി രൂപയുടെ സ്വത്തുക്കളില്‍ പലതും അനധികൃതമായി സമ്ബാദിച്ചതാണെന്നാണ് കണ്ടെത്തല്‍. നായിക്കിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിലും മദ്യശാലയിലും അധികൃതര്‍ പരിശോധന നടത്തിയിരുന്നു.
2014 മുതല്‍ 2019 വരെ ഭവനാപാട്ന മണ്ഡലത്തില്‍ എംഎല്‍എ ആയിരുന്നു അനം നായിക്.