അധോലോക നേതാവ് ഛോട്ടാ രാജന്‍ മരിച്ചു

57

മുംബൈ : മുംബൈ നേതാവ് ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. തിഹാര്‍ ജയിലിലെ ഏറ്റവും വലിയ ഏകാന്ത സെല്ലില്‍ പാര്‍പ്പിച്ചിരുന്ന ഛോട്ടാ രാജന്‍ ജയിലിലെ ബാക്കി തടവുകാരുമായി ഒരു തരത്തിലും ഇടപെട്ടി രുന്നില്ല. എന്നിട്ടും തിങ്കളാഴ്ചയോടെ രാജന് കൊവിഡ് പോസിറ്റീവ് ആയത് എങ്ങനെ എന്നതില്‍ ആദ്യമൊക്കെ ജയില്‍ അധികൃതര്‍ക്കും അതിശയമുണ്ടായിരുന്നു.

തിഹാറില്‍ പാര്‍പ്പിച്ചിട്ടുള്ള ഇരുപത്തിനായിരത്തില്‍ പരം ജയില്പുള്ളികളില്‍ 170 പേര്‍ക്കും, അറുപതോളം ജയില്‍ ജീവനക്കാര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഒരു പക്ഷെ, ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരുന്ന ഏതെങ്കിലുമൊരു ജയില്‍ ഉദ്യോഗസ്ഥനില്‍ നിന്നാകാം രാജന് രോഗം പകര്‍ന്നു കിട്ടിയത് എന്നൊരു വിശദീകരണമാണ് ഇപ്പോള്‍ അധികൃതരുടെ ഭാഗത്തുനിന്ന് വരുന്നത്. കൊവിഡ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജനെ, തിഹാര്‍ ജയിലിലെ ഏകാന്ത തടവില്‍ നിന്ന്, എയിംസിലേക്ക് മാറ്റുകയായിരുന്നു.

NO COMMENTS