ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു ; 2018ല്‍ ഒരുകോടി പത്തുലക്ഷം പേര്‍ക്ക് രാജ്യത്ത് ജോലി നഷ്ടമായെന്ന് റിപ്പോര്‍ട്ട്.

226

ദില്ലി:സ്വകാര്യ വ്യവസായ വിവരദാതാക്കളായ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി(സി എം ഐ ഇ)യുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദമാക്കുന്നത്.2018ല്‍ ഒരുകോടി പത്തുലക്ഷം പേര്‍ക്ക് രാജ്യത്ത് ജോലി നഷ്ടമായെന്നും , ജോലി നഷ്ടമായതില്‍ ഭൂരിഭാ​ഗം പേരും ​ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്നും . ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു വരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

റിപ്പോര്‍ട്ടനുസരിച്ച്‌ കൂലിപ്പണിക്കാര്‍, കാര്‍ഷിക തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍ എന്നീ വിഭാ​ഗക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ജോലി നഷ്ടമായിരിക്കുന്നത്. 40.8 കോടിയായിരുന്നു 2017 ഡിസംബറില്‍ രാജ്യത്ത് തൊഴിലുണ്ടായിരുന്നവരുടെ എണ്ണം. എന്നാല്‍ 2018 ഡിസംബര്‍ ആയപ്പോഴേക്കും അത് 39.7 കോടിയായി കുറഞ്ഞു.

പതിനഞ്ച് മാസത്തിനുള്ളില്‍ രാജ്യത്തെ തെഴിലില്ലായ്മ നിരക്ക് 7.4 ശതമാനമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ​ഗ്രാമപ്രദേശങ്ങളില്‍ നിന്ന് 91ലക്ഷം പേര്‍ക്കും നഗരങ്ങളില്‍ നിന്ന് 18 ലക്ഷം പേര്‍ക്കും ജോലി നഷ്ടമായി.സി എം ഐ ഇയുടെ കണ്ടെത്തലില്‍ ​ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള 88 ലക്ഷം സ്ത്രീകള്‍ക്കും 22 ലക്ഷം പുരുഷന്മാര്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. 37 ലക്ഷം രൂപ മാസശമ്ബളം വാങ്ങുന്നവര്‍ക്കും ജോലി നഷ്ടമായി. അതേ സമയം 40നും 50നും ഇടക്ക് പ്രായമുള്ളവര്‍ക്ക് ജോലിയില്‍ തന്നെ തുടരാനും സാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍‌ട്ടില്‍ പറയുന്നു.

NO COMMENTS