കാസര്‍കോട് : സ്വകാര്യ മേഖലയിലെ അനന്തമായ തൊഴില്‍ സാദ്ധ്യതകള്‍ തുറന്നു കൊണ്ട് തൊഴില്‍ മേള നാളെ രാവിലെ ഒമ്പത് മണി മുതല്‍ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ആരംഭിക്കും.
കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതത്വത്തില്‍ ആദ്യമായി നടത്തുന്ന തൊഴില്‍ മേളയില്‍ 30 കമ്പനികള്‍ പങ്കെടുക്കും.1500 ഓളം ഒഴിവുകളുണ്ട്.
ഒരു ഉദ്യോഗാര്‍ത്ഥിക്കു മൂന്ന് ഉദ്യോഗദായകരുടെ കൂടിക്കാഴ്ചകളില്‍ പങ്കെടുക്കാം. കാസര്‍കോട് ജില്ലയിലെ തൊഴിലില്ലായ്മയ്ക്കു ഒരു പരിഹാരമെന്ന നിലയിലുള്ള ഒരു ചുവടുവെയ്പ്പാണ് ഈ തൊഴില്‍ മേള .
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ,സര്‍ട്ടിഫിക്കറ്റ് ,ഫോട്ടോ എന്നിവയുടെ മൂന്ന് പകര്‍പ്പുകള്‍ സഹിതം നാളെ രാവിലെ ഒമ്പത് മണിക്ക് നെഹ്‌റു കോളേജില്‍ എത്തണം.