കോഴിക്കോട് • ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. സ്വതന്ത്ര ഇന്ത്യയില്‍ 70 കൊല്ലമായി എല്ലാ മതസ്ഥരും സുഖമായാണു ജീവിക്കുന്നത്. നിലവിലെ സ്ഥിതി തുടരുന്നതാണു നല്ലത്.ഏതു മതത്തിന്റെ നിയമങ്ങളാണു സിവില്‍ കോഡായി മാറുകയെന്ന ആശങ്ക നില്‍ക്കുന്നുണ്ട്. ഹിന്ദുവിന്റെ ആണോ? ഇസ്‍ലാം ആണോ? ക്രൈസ്തവരുടെ ആണോ?. അത്തരത്തില്‍ ഒരു വ്യക്തി നിയമം സാധ്യമല്ല. നാനാത്വത്തില്‍ ഏകത്വം തുടരാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ സമാധാനം നിലനില്‍ക്കൂ.മതവികാരം വ്രണപ്പെടുത്തുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും സ്വീകരിക്കുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.