വായ്പാപരിധി ഉയര്‍ത്തുമെന്നുള്ള കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം സംസ്ഥാനങ്ങളിലെ ഭരണസ്തംഭനം ഒഴിവാക്കാൻ സഹായിക്കും – തോമസ് ഐസക്ക്

49

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തു മെന്നുള്ള കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനത്തെ സംസ്ഥാനങ്ങളിലെ ഭരണ സ്തംഭനം ഒഴിവാക്കാന്‍ സഹായിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് സ്വാഗതം ചെയ്ത്കൊണ്ട് പറഞ്ഞു. അതേസമയം വായ്പാ പരിധി ഉയര്‍ത്തുന്നതിന് മുന്നോട്ടു വച്ച ഉപാധികള്‍ ചര്‍ച്ചചെയ്യുകയോ ഒഴിവാക്കുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ പ്രളയകാലം മുതല്‍ കേരളം ആവശ്യപ്പെടുന്നതാണിത് ഇക്കാര്യം. ഈ സാമ്പത്തിക വര്‍ഷത്തേക്കുമാത്രമാണ് ഇളവ്. ഇതിലൂടെ കേരളത്തിന് 18,000 കോടി രൂപ കൂടി കടമെടുക്കാം. എന്നാല്‍ കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന ഉപാധി കള്‍ പാലിക്കുന്ന മുറയ്ക്ക് ഘട്ടംഘട്ടമായി ആയിരിക്കും വായ്പാ പരിധി ഉയര്‍ത്തുക.

എന്തിന് കടമെടുക്കുന്നു എന്നതിനൊരു ഉപാധിയാണ് മുന്നോട്ടു വയ്ക്കു ന്നത്. ചില പ്രത്യേകമേഖലകള്‍ക്കായി മാത്രമേ ഇത് ഉപയോഗിക്കാവൂ. കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമം, തൊഴില്‍ കൂട്ടല്‍, ഭക്ഷ്യധാന്യം വിതരണം ചെയ്യല്‍, ഊര്‍ജമേഖല, ആരോഗ്യ, ശുചിത്വ മേഖലകളി ലേക്കായി മാത്രമേ ഇത് ഉപയോഗിക്കാവൂ. പക്ഷേ, മൂന്നര ശതമാനം വരെ കടമെടുപ്പ് നടത്തിയാല്‍ അതിന് ഈ ഉപാധികള്‍ ബാധകമല്ല. അതിന് മുകളില്‍ കടമെടുത്താല്‍ അത് അത് അനുവദിക്കപ്പെട്ട മേഖലകളിലേ നടത്താവൂ.

ഉപാധികളില്‍ മൂന്നെണ്ണം വിജയകരമായി നിര്‍വഹിച്ചാലേ ഉപാധികളി ല്ലാതെ ചെലവഴിക്കാനാവുന്ന അരശതമാനം ലഭിക്കുന്ന എന്നാണ് ഇപ്പോഴറിയുന്നത്. പൊതുവിപണിയില്‍ നിന്ന് കടമെടുക്കാനാണ് അനുവാദം നല്‍കുന്നതെങ്കില്‍ പലിശ ഇനത്തില്‍ വന്‍തുകയായിരിക്കും കൊടുക്കേണ്ടിവരിക. അതിനാല്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കാനാവും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ശ്രമിക്കുക.സംസ്ഥാനങ്ങളുടെ വായ്പാപരിധി മൂന്നുശതമാനത്തില്‍ നിന്ന് അഞ്ചുശതമാനമാക്കി ഉയര്‍ത്തിയതി​ലൂടെ കേന്ദ്രം അംഗീകരി​ച്ചത് കേരളത്തി​ന്റെ ദീര്‍ഘനാളായുള്ള ആവശ്യമാണ്.

NO COMMENTS