ന്യൂഡല്‍ഹി: ഒരു വര്‍ഷം മുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടില്‍ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ഒരു കൊലപാതകക്കേസിലെ പ്രതിയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂരെന്ന് വിശേഷിപ്പിക്കുന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
ബന്ധപ്പെട്ട കേസിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ ലഭിച്ചപ്പോള്‍, ആരോപണം വസ്തുതാപരമായി ശരിയല്ലെന്ന് മനസ്സിലാക്കുകയും, നിരുപാധികമായി അത് പിന്‍വലിക്കുന്നുവെന്ന് രവി ശങ്കര്‍ പ്രസാദ് വ്യക്ത മാക്കുകയും ശശി തരൂരിനെതിരെ നടത്തിയ കൊലയാളി പരാമര്‍ശം പിന്‍വലിച്ചുകൊണ്ട് തരൂരിനയച്ച കത്തും ,ശശി തരൂരുമായി അടുത്തിടെയുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചതില്‍ സന്തോഷമുണ്ടെന്നും രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.
തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു തരൂരിനെതിരെ രവിശങ്കര്‍ പ്രസാദ് ആരോപണം ഉന്നയിച്ചത്.പരാമര്‍ശം പിന്‍വലിച്ചതോടെ രവിശങ്കര്‍ പ്രസാദിനെതിരെ നല്‍കിയ അപകീര്‍ത്തി കേസ് പിന്‍വലിക്കാന്‍ അഭിഭാഷകനോട് നിര്‍ദ്ദേശിച്ചതായി തരൂര്‍ പ്രതികരിച്ചു.