യൂണിവേഴ്‌സിറ്റി & ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രൈബ്യൂണൽ ഏപ്രിൽ 26നും 27നും തൃശ്ശൂർ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ ഔദ്യോഗിക ക്യാമ്പ് നടത്തും. അന്നത്തെ കേസുകളുടെ വാദം കേൾക്കുന്നതോടൊപ്പം കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലെ ഫുഡ്‌സേഫ്റ്റി ആക്ട് 2006ന്റെ പരിധിയിൽ വരുന്ന കേസുകളും, യൂണിവേഴ്‌സിറ്റി കേസുകളും അപ്പീൽ ചട്ടങ്ങൾക്കനുസൃതമായി ഫയലിൽ സ്വീകരിക്കും.