തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ എസ്‌എഫ്‌ഐ കോളജ് യൂണിറ്റ് കമ്മിറ്റിയംഗം ഇജാബ് അറസ്റ്റില്‍ . നേമം സ്വദേശി ഇജാബിനെയാണ് കന്റോണ്‍മെന്റെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോളജിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന പ്രതികളില്‍ ഒരാളാണ് ഇജാബ്. അതേസമയം, പ്രധാനപ്രതികള്‍ എല്ലാവരും ഇപ്പോഴും ഒളിവില്‍ തന്നെയാണുള്ളത്.
കേസില്‍ ആദ്യമായി അറസ്റ്റിലാകുന്നയാളാണ് ഇജാബ്. ശനിയാഴ്ച രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കോളേജിന് അവധി നല്‍കി. കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഖിലിന്റെ മൊഴിയെടുക്കുമെന്നും പോലീസ്
ഇജാബിന്റെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നും . ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട് . തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള അഖില്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസത്തേക്ക് അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും.