യൂണിവേഴ്സിറ്റി ഫ്രണ്ട്സ് എക്സലൻസ് അവാർഡ് 2022 ; വിദ്യാഭാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉത്ഘാടനം ചെയ്യും

73

തിരുവനന്തപുരം :യൂണിവേഴ്സിറ്റി ഫ്രണ്ട്സ് എക്സലൻസ് അവാർഡ് 2022 ‘ നാളെ (2022 മാർച്ച് 22 )രാവിലെ 11.30 നു മഹാത്മ അയ്യന്കാളി ഹാളിൽ (വി. ജെ.ടി.ഹാൾ) കേരളത്തിലെ വിദ്യാഭാസ, തൊഴിൽ വകുപ്പ് മന്ത്രി . വി. ശിവൻകുട്ടി ഉത്ഘാടനം ചെയ്യുന്നു.

2021 ൽ മികച്ച വിജയം കരസ്ഥ മാക്കിയ കോളേജിലെ ബിരുദ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും, ക്രിക്കറ്റ് കാർണിവൽ സീസൺ 2 വിലെ വിജയികൾക്കുള്ള സമ്മാനദാനവും വിതരണം ചെയ്യുന്നതാണ് പ്രധാന ചടങ്ങ്

ഒപ്പം യൂണിവേഴ്സിറ്റി കോളേജിലെ പൂർവ്വ വിദ്യാർഥി കൂട്ടായ്മയായ യൂണിവേഴ്സിറ്റി ഫ്രണ്ട്സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് വിവിധ കലാ പരിപാടികൾക്ക് തിരി തെളിയിക്കുന്നു .

യൂണിവേഴ്സിറ്റി ഫ്രണ്ട്സ് തലയുയർത്തി നിൽക്കുന്നു

വിജ്ഞാനത്തിന്റെയും, സൗഹൃദങ്ങളുടെയും ഈറ്റില്ലമായ ഹിസ് ഹൈനസ് മഹാരാജാസ് എന്ന യൂണിവേഴ്സിറ്റി കോളേജ്, അനന്ത പുരിയുടെ വിരിമാറിൽ പാരമ്പര്യ പ്രൗഡിയോടെ എന്നും തലയുയർത്തി നിൽക്കുന്നു . കലാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ നിന്നും വിജ്ഞാനത്തിന്റെയും, മാനുഷിക മൂല്യങ്ങളുടെയും, സാമൂഹസേവനങ്ങളുടെയും പാഠങ്ങൾ ഉൾകൊണ്ട ഒരുകൂട്ടം പൂർവവിദ്യാ ർഥികൾ രൂപീകരിച്ച ‘യൂണിവേഴ്സിറ്റി ഫ്രണ്ട്സ് കാലഘട്ടത്തിന്റെ ആവശ്യകതയായ സാമൂഹിക മാറ്റങ്ങളുടെ പ്രതിധ്വനി മുഴക്കിക്കൊണ്ടവർ കടക്കുന്നത് നാലാം വർഷത്തിലേക്കാണ്

ആശ്വാസമേകുന്ന പ്രവർത്തന ശൈലി

കലാലയ സൗഹൃദങ്ങളുടെ തുടർച്ചക്കായ് രൂപീകൃത മാകുന്ന പൂർവ്വവിദ്യാർത്ഥി കൂട്ടായ്മകളിൽ നിന്നും വ്യത്യസ്തമാണ് യൂണിവേഴ്സിറ്റി ഫ്രണ്ട്സിന്റെ പ്രവർത്തനശൈലി

സമൂഹത്തിന്റെ താഴെത്തട്ടിൽ അവശതയനുഭവിക്കുന്നവർക്ക് ആശ്വാസമാകുന്ന പ്രവർത്തനങ്ങളാണ് യൂണിവേഴ്സിറ്റി ഫ്രണ്ട്സ് നടത്തി പോരുന്നത്.

കടൽക്ഷോഭത്താൽ സർവ്വതും നഷ്ടപെട്ട വെട്ടുകാട്, വള്ളക്കടവ്, ബീമാപ്പള്ളി മേഖലകളിൽ ഭക്ഷ്യക് വിതരണം നടത്തികൊണ്ടാണ് യൂണിവേഴ്സിറ്റി ഫ്രണ്ട്സ് സേവന മേഖലയിൽ കടക്കുന്നത്. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, രക്തദാന പ്രവർത്തനങ്ങൾ സാമൂഹ്യ പ്രസക്തിയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ , ബോണക്കാട്, കല്ലുപാറ, മണിതൂക്കി, പൊടിയക്കാല എന്നിവിടങ്ങളിലെ സഹോദരങ്ങൾക്ക് ഓണകിറ്റും, ഓണക്കോടിയും 3 വർഷമായി നടത്തി വരുന്നതും ഈ കൂട്ടായ്മയെ വ്യത്യസ്തമാക്കുന്നു . കായിക മേഖലകൾക്ക് ഉണർവ് നൽകുന്ന ക്രിക്കറ്റ് കാർണിവൽ സീസൺ-1, സീസൺ 2, തുടങ്ങിയവയും ഈ കൂട്ടായ്മയുടെ വിജയത്തിനുള്ള തെളിവുകളാണ്.

ക്യാഷ് അവാർഡും, മൊമെന്റോയും

പഠന, കായിക, സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ നിരവധി പ്രതിഭകളെ സമ്മാനിച്ച മഹാരാജാസ് യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 2020-21 കാലയളവിൽ ബിരുദത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ 18 ഡിപ്പാർട്ട്മെന്റിലേയും മിടുക്കൻമാരെയും, മിടുക്കികളെയും ക്യാഷ് അവാർഡും, മൊമെന്റോയും നൽകി അനുമോദിക്കുന്ന ചടങ്ങാണ് നാളെ (2022 മാർച്ച് 22 )നടക്കുന്നത്

വിദ്യാഭാസ മന്ത്രി ഉത്ഘാടന കർമ്മം നിർവഹിക്കുന്ന ചടങ്ങിൽ അധ്യക്ഷപദമലങ്കരിക്കുന്നത് മേയർ ആര്യ രാജേന്ദ്രനാണ് .(മേയർ, തിരുവനന്തപുരം നഗരസഭ ) ജി.എസ്. പ്രദീപ് മുഖ്യ പ്രഭാഷകൻ (വൈസ് ചെയർമാൻ, വൈലോപിള്ളി സംസ്കൃതി ഭവൻ) . ഐ. പി. ബിനു (മുൻ ആരോഗ്യ സ്റ്റാന്റിംഗ് : കമ്മറ്റി ചെയർമാൻ, തിരു: നഗരസഭ)

ഈശ്വര പ്രാർത്ഥന കുമാരി ലക്ഷ്മി സുരേഷ് (II BA ഇംഗ്ലീഷ് യൂണിവേഴ്സിറ്റി കോളേജ്) സ്വാഗതം ചിന്നു സജിത്ത് (സെക്രട്ടറി, യൂണിവേഴ്സിറ്റി ഫ്രണ്ട്സ് : ഡോ. സജി സ്റ്റീഫൻ ആശംസകൾ (പ്രിൻസിപ്പൽ, യൂണിവേഴ്സിറ്റി കോളേജ് ഡോ. ലാലു. വി : (PTA സെക്രട്ടറി, യൂണിവേഴ്സിറ്റി കോളേജ് ) : ശ്രീ. ഗിരീഷ് പുലിയൂർ (കവി, ഗാനരചയിതാവ്, പൂർവ്വ വിദ്യാർത്ഥി) : ശ്രീ. ശരത്. എസ്. കുമാർ (പ്രസിഡന്റ്, യൂണിവേഴ്സിറ്റി ഫ്രണ്ട്സ് ) : വി.എസ്.ആശ്ര (ഡയറക്ടർ, ആശചന്ദ്ര അക്കാദമി, ബാംഗ്ലൂർ ) നന്ദി പറയുന്നത് ശ്രീദേവി.പി.ആർ (ട്രഷറർ, യൂണിവേഴ്സിറ്റി ഫ്രണ്ട്സ് ) ആണ്

കൂടാതെ മറ്റ് വിശിഷ്ട വ്യക്തികളും യൂണിവേഴ്സിറ്റി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും വിദ്യാർത്ഥികളുടെ കുടുംബവും പങ്കെടുക്കുന്ന ചടങ്ങിൽ യൂണിവേഴ്സിറ്റി കോളേജിലെ തന്നെ പൂർവ വിദ്യാർത്ഥികളും, നാടൻ പാട്ടുകലാകാരി തങ്കുവും അവതരിപ്പിക്കുന്ന കലാവിരുന്നും സംഘടിപ്പിച്ചിരിക്കുന്നു

NO COMMENTS