അവിവാഹിത – വിധവാ പെൻഷൻ – 60 വയസിനുമുകളിലുള്ളവർക്ക് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് ഇളവ്

201

അവിവാഹിത പെൻഷനോ വിധവാ പെൻഷനോ കൈപ്പറ്റുന്ന ഗുണഭോക്താവ് വിവാഹമോ പുനർവിവാഹമോ ചെയ്തിട്ടില്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എല്ലാ വർഷവും സമർക്കുന്നതിനുള്ള നിർദേശത്തിൽ 60 വയസും അതിനും മുകളിലും പ്രായമുള്ള ഗുണഭോക്താക്കൾക്ക് ഇളവ് അനുവദിച്ച് ഭേദഗതി വരുത്തി ഉത്തരവായി.

എല്ലാ വർഷവും ഡിസംബറിൽ ബന്ധപ്പെട്ട പ്രാദേശിക സർക്കാർ സെക്രട്ടറിക്ക് അവിവാഹിത പെൻഷനോ വിധവാ പെൻഷനോ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ വിവാഹം/പുനർവിവാഹം ചെയ്തിട്ടില്ലെന്ന് ഗസറ്റഡ് ഓഫീസർ/വില്ലേജ് ഓഫീസറിൽ കുറയാതെയുള്ള റവന്യു അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് നേരത്തെ ധനകാര്യവകുപ്പിന്റെ നിർദേശമുണ്ടായിരുന്നു.

NO COMMENTS