തിരുവനന്തപുരം: പ്രവാസികളുടെ തിരിച്ചുവരവിന് കൃത്യമായ ആസൂത്രണവും മുന്നൊരുക്കങ്ങളുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ ചേരുന്ന ഉന്നതതല യോഗത്തിൽ ചീഫ്സെക്രട്ടറിയും വിവിധ വകുപ്പുസെക്രട്ടറിമാരും ഡിജിപി ലോക്നാഥ് ബെഹ്റയും പങ്കെടുക്കും.
വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷാ മുൻകരുതലുകളും സജ്ജീകരണങ്ങളും തുറമുഖങ്ങൾ കേന്ദ്രീകരിച്ച് കൂടി ഒരുക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നാണ് വിവരം.