ഉണ്ണി മുകുന്ദനും ആസിഫ് അലിയും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഉണ്ണി മുകുന്ദനും ആസിഫ് അലിയും നേരത്തെ മല്ലു സിംഗ്, ഐ ലൗവ് മി എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചിട്ടുണ്ട്.
അവരുടെ രാവുകളില്‍ ഹണി റോസ് ആണ് നായിക. നെടുമുടി വേണു, അജു വര്‍ഗീസ്, വിനയ് ഫോര്‍ട്, മുകേഷ്, ലെന തുടങ്ങിയവരും ചിത്രത്തിലുണ്ട്. മങ്കി പെന്നിന്റെ സംവിധായകരില്‍ ഒരാളായ ഷാനില്‍ മുഹമ്മദ് ആണ് അവരുടെ രാവുകള്‍ ഒരുക്കുന്നത്.