ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ച 23-കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു

270

ലക്നൗ: കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍നിന്ന് സംരക്ഷിക്കാനുള്ള പോസ്കോ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ച 23-കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുമ്ബെപ്പോഴോ ചിത്രീകരിച്ച നഗ്നവീഡിയോകള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് യുവതി 16-കാരനെ വിവാഹത്തിന് നിര്‍ബന്ധിച്ചത്. പോസ്കോ നിയമപ്രകാരം ആദ്യമായാണ് ഒരു യുവതിക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുക്കുന്നത്.
സഹരന്‍പുര്‍ പൊലീസാണ് യുവതിക്കെതിരെ കേസ്സെടുത്തത്.

വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് കാണിച്ച്‌ ആണ്‍കുട്ടിയും രക്ഷിതാക്കളും കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മുമ്ബ് ചിത്രീകരിച്ച വീഡിയോകള്‍ കാണിച്ച്‌ ആണ്‍കുട്ടിയെ യുവതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആണ്‍കുട്ടിയുടെ സഹോദരനാണ് ആദ്യം പൊലീസിനെ സമീപിച്ചത്. എന്നാല്‍ പൊലീസ് കേസ്സെടുക്കാന്‍ വിസമ്മതിച്ചു. സാധാരണ നിലയില്‍ പോസ്കോ ചുമത്തുന്നത് സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലായതിനാലാണ് പൊലീസിന് ആശയക്കുഴപ്പം വന്നത്. ഇതേത്തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ആണ്‍കുട്ടിയും യുവതിയും തമ്മില്‍ മുമ്ബ് പ്രണയമായിരുന്നു. ഇരുവരും സന്ദേശങ്ങളും മറ്റും കൈമാറിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY