ലഖ്‌നൗ: അറവുശാലകള്‍ അടച്ചുപൂട്ടിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതി രംഗത്ത്.അറവുശാലകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ജനങ്ങള്‍ക്ക് മാംസാഹാരം നിഷേധിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഉത്തര്‍പ്രദേശില്‍ പുതിയ അറവുശാലകള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്നും പഴയ അറവുശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എപി ഷാഹി, സഞ്ജയ് ഹര്‍കൌലി എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങളില്‍ പ്രധാനമായിരുന്നു സംസ്ഥാനത്തെ അറവുശാലകള്‍ പുട്ടുമെന്നത്. അധികാരത്തിലേറി മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വാഗ്ദാനം യോഗി സര്‍ക്കാര്‍ നടപ്പാക്കുകയും ചെയ്തു.